10 January 2026, Saturday

Related news

January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025

മോഡി സര്‍ക്കാര്‍ കനത്തവെല്ലുവിളിയില്‍;രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 10:05 am

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറിൽ 8.3 ശതമാനമായി ഉയർന്നു, 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്,സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

മുൻ മാസത്തെ 8 ശതമാനമായിരുന്നു.നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറിൽ 8.96 ശതമാനത്തിൽ നിന്ന് 10.09 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.55 ശതമാനത്തിൽ നിന്ന് 7.44 ശതമാനമായി കുറഞ്ഞു.ഡിസംബറിൽ 40.48 ശതമാനമായി ഉയർന്ന തൊഴിൽ പങ്കാളിത്ത നിരക്കിൽ വർധനവുണ്ടായതിനാൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതായി സിഎംഐഇ മാനേജിംഗ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു. 

12 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തൊഴിൽ നിരക്ക് ഡിസംബറിൽ 37.1 ശതമാനമായി വർദ്ധിച്ചു, ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഉയർന്ന പണപ്പെരുപ്പം പിടിച്ചുനിർത്താന്‍ കഴിയാതെ വരും. കൂടാതെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഇല്ലാത്ത അവസ്ഥയും ഉണ്ടാകും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ബിജെപിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) സമാഹരിച്ച് നവംബറിൽ പുറത്തിറക്കിയ പ്രത്യേക ത്രൈമാസ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.2 ശതമാനമായി കുറഞ്ഞു.ഡിസംബറിൽ, ഹരിയാനയിൽ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമായും രാജസ്ഥാനിൽ 28.5 ശതമാനമായും ഡൽഹിയിൽ 20.8 ശതമാനമായും ഉയർന്നതായി സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നു. 

Eng­lish Summary:
Modi gov­ern­ment is under heavy chal­lenge; the num­ber of unem­ployed peo­ple in the coun­try is increasing

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.