22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 14, 2024
December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 15, 2024

ഭയപ്പാടിന്റെ തടവുകാരനായി മോഡി മാറിയിരിക്കുന്നു: ബിനോയ് വിശ്വം

Janayugom Webdesk
പാലക്കാട്
April 15, 2024 7:06 pm

ഏകാധിപതികളായിരുന്ന ഹിറ്റ്ലറിനെയും മുസ്സോളിനിയെയും ഭയം പിടികൂടിയതിനാലാണ് മോഡിയും എന്താെക്കെയോ ഉറക്കെ സംസാരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടെയും മറ്റൊരു രാഷ്ട്രീയ പതിപ്പായി നരേന്ദ്രമോഡി മാറിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ പ്രശ്നങ്ങൾ അമിത് ഷാ തീർക്കുമെന്ന് മോഡി പറയുമ്പോൾ കഴിഞ്ഞ ഒരു വർഷമായി ഭയം നിമിത്തമാണ് അദ്ദേഹം മണിപ്പൂരിലെത്താത്തത്. മൂന്നുവട്ടം കലാപ ഭൂമിയിലെത്തിയ തനിക്ക് മണിപ്പൂർ ഇപ്പോഴും ശാന്തമല്ലെന്ന് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യാ സംഖ്യത്തിന്റെ മുന്നേറ്റത്തെ ഭയപ്പെടുന്നതു കൊണ്ടാണ് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് ഉറപ്പായ കേരളത്തിലേക്ക് നാലാം തവണയും വരന്നത്. തൂക്കു പാർലമെന്റ് വന്നാൽ മോഡിക്കനുകൂലമായി കെെ ഉയർത്താത്തവർ ഇടതുപക്ഷമായിരിക്കുമെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ അദാനിമാർക്ക് വിലകൊടുത്ത് വരെ അവരെ വാങ്ങാനാവും. എന്നാല്‍ ഇടതുപക്ഷ എംപിമാരെ വിലയ്ക്കെടുക്കാനാലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബി ജെ പിക്കെതിരെ ലോക് സഭയിൽ ധെെര്യത്തോടെ ഇടപെടാൻ എൽഡ എഫ് എം പി മാർക്ക് മാത്രമേ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് മറ്റൊരിടത്തേക്ക് മാറ്റിവെക്കാനാവുമായിരുന്നു എന്ന തരൂരിന്റെ പ്രസ്താവന മനസ്സിലാവുന്നില്ലെന്നും കോൺഗ്രസിന്റെ നിലപാടില്ലാത്ത അവസ്ഥയെയാണ് തരൂർ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മോഡിയുടെ ഗ്യാരന്റി വാക്കും പഴകിയ ചാക്കും ഒരു പോലെയാണ്. ആ കീറച്ചാക്കിലേക്കിടുന്ന ഓരോ വോട്ടും നഷ്ടപ്പെടുകതന്നെ ചെയ്യും. തട്ടിപ്പിന്റെ മറുവാക്കായി മോഡിയുടെ ഗ്യാരന്റി മാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു. 

രാജ്യത്ത് മോട്ടോർ വാഹന നിയമം സ്ഥിരമായി ലംഘിക്കുന്ന നരേന്ദ്രമോദി എങ്ങനെ ബിജെപിയിലെ യുവാക്കളുടെ പ്രതീകമാകും. കാറിന്റെ ഡോർ തുറന്ന് യാത്ര ചെയ്ത് നിരന്തരം നിയമം ലംഘിക്കുന്ന മോദിയെ യുവാക്കൾ അനുകരിച്ചാൽ എന്താകും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലും കാഞ്ഞിരപ്പുഴ ചിറക്കൽപ്പടിയിലും, പുതുപ്പരിയാരം വള്ളിക്കോട് ജംഗ്ഷനിലും നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Eng­lish Sum­ma­ry: Modi has become a pris­on­er of fear: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.