12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 2, 2025
March 23, 2025
March 22, 2025
March 21, 2025
March 8, 2025
March 1, 2025
February 28, 2025
February 14, 2025
February 12, 2025

പാർശ്വവർത്തികൾക്കായി മോഡി രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്നു: ജി ദേവരാജൻ

Janayugom Webdesk
കോഴിക്കോട്
February 8, 2023 6:47 pm

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെയും പൊതുമേഖലാ സ്ഥാപനങ്ങളേയും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ തന്റെ പാർശ്വവർത്തികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോ‍ഡി തകർക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദാനിയുടെ കമ്പനികൾ കള്ള കണക്കുകൾ കാട്ടി വിപണിമൂല്യം പെരുപ്പിച്ച് കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയ വാർത്ത പുറത്തു വന്നപ്പോൾ പത്തു ലക്ഷം കോടി രൂപയാണ് പൊതു വിപണിയ്ക്ക് നഷ്ടമായത്.

പൊതു ജനങ്ങളുടെ ഇടയിൽ വിശ്വാസ്വത ഉണ്ടായിരുന്ന എൽഐസി യുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിശ്വാസ്വതയ്ക്കാണ് കോട്ടം ഉണ്ടായിരിക്കുന്നത്. അദാനി തട്ടിപ്പ് നടത്തിയത് വിളിച്ച് പറഞ്ഞാൽ രാജ്യദ്രോഹമാണെന്ന വിചിത്ര വാദമാണ് തട്ടിപ്പുകാർ മുന്നോട്ട് വയ്ക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.

ബിജെപിയ്ക്കെതിരായ ദേശീയ മതേതര ജനാധിപത്യ ബദലിന് കേരളത്തിലെ സിപിഎം തടസ്സം നിൽക്കരുതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 23 മുതൽ 26 വരെ ഹൈദരാബാദിൽ നടക്കുന്ന 19-ാം പാർട്ടി കോൺഗ്രസിലേയ്ക്ക് കേരളത്തിൽ നിന്നും 40 പ്രതിനിധികളെ സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ടി മനോജ് കുമാറിനെ (കണ്ണൂർ) സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 81 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Eng­lish Summary;Modi is destroy­ing the coun­try’s econ­o­my for the mar­gin­al­ized: G Devarajan

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.