17 December 2025, Wednesday

Related news

December 11, 2025
November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025

‘മോഡി വിഷപ്പാമ്പ്’; തൊടാന്‍ ശ്രമിച്ചാല്‍ മരണം ഉറപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2023 6:10 pm

പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘വിഷമുള്ള പാമ്പിനോട്’ ഉപമിച്ചുകൊണ്ടായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

“പ്രധാനമന്ത്രി മോഡി ഒരു ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്. നക്കി നോക്കിയാൽ നിങ്ങൾ ചത്തുപോകും,” കർണാടകയിലെ കലബുറഗിയിൽ നടന്ന റാലിയിൽ ഖാർഗെ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിഷപ്പാമ്പിനോട് ഉപമിച്ചതെന്നും ഖാര്‍ഗെ പിന്നീട് തിരുത്തി. മോഡിയെ വ്യക്തിപരമായി പറഞ്ഞതല്ലെന്നും ഖാർഗെ പിന്നീട് ന്യായീകരിച്ചു. പ്രധാനമന്ത്രി മോഡിയെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ആ നിരാശയിൽ നിന്നാണ് ഇത്തരം ചിന്തകൾ ഉടലെടുക്കുന്നതെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Eng­lish Sum­ma­ry: ‘Modi Ven­omous Snake’; If you try to touch it, death is guar­an­teed: Mallikar­jun Kharge crit­i­cizes the Prime Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.