3 March 2026, Tuesday

Related news

March 2, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026

മോഡി സര്‍ക്കാരിനെതിരെ പോരാട്ടം ശക്തമാക്കും; സിപിഐ(എം)

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2025 11:08 pm

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കതിരെയുള്ള ആശയപോരാട്ടം ശക്തമാക്കണമെന്ന് സിപിഐ(എം) കരട് രാഷ്ട്രീയ പ്രമേയം.
ബിജെപി വിരുദ്ധ വോട്ടുകള്‍ ചേര്‍ത്തുനിര്‍ത്താന്‍ മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കണം. ഇടത് ഐക്യം ശക്തമാക്കണം. കോണ്‍ഗ്രസിനോടു സഹകരിക്കാമെങ്കിലും സഖ്യമില്ലെന്നും പ്രമേയത്തില്‍ പറയുന്നു. 

പാര്‍ട്ടി കമ്മിറ്റിയില്‍ പരമാവധി പ്രായപരിധി 75 എന്നത് തുടരും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് നല്‍കിയ ഇളവിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസാകും തുടര്‍ തീരുമാനം എടുക്കുകയെന്ന് എകെജി ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പിബി അംഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പറഞ്ഞു. മധുരയില്‍ ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ ചേരുന്ന പാര്‍ട്ടിയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.