12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 7, 2025
April 2, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 18, 2025
March 17, 2025
March 14, 2025

മോഡിയുടെ രാജ്യസ്നേഹം കപടനാടകം: ബിനോയ് വിശ്വം

Janayugom Webdesk
കോട്ടയം
November 26, 2021 10:11 pm

ആർഎസ്എസിന്റെയും മോഡിയുടെയും നയങ്ങൾ പ്രകാരം ജനാധിപത്യം പാശ്ചാത്യ സങ്കല്പമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. സിപിഐ കോട്ടയം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന തൊട്ടുവണങ്ങി അധികാരത്തിൽ കയറിയവർ അതിനെ പുച്ഛിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നിരന്തരം കാണുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ മോഡി കാട്ടിയ രാജ്യസ്നേഹവും വാക്കുകളും വെറും നാടകങ്ങൾ മാത്രം ആയിരുന്നു. ജനാധിപത്യം ഇന്ത്യയ്ക്കു ഭൂഷണമല്ലെന്നും മതേതരത്വം ഭോഷ്ക്ക് ആണെന്നും ആർഎസ്എസ് വാദമാണ്. ആ വാദം ഉയർത്തുന്നവർ ആണ് ഇന്ത്യ ഭരിക്കുന്നത് എന്നതാണ് ഭരണഘടനയ്ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങൾ ഇന്ത്യക്കാർ ഞങ്ങൾക്ക് വേണ്ടി എഴുതി തയാറാക്കിയത് എന്ന ആമുഖത്തോടെ ഉള്ള ഭരണഘടനയുടെ അന്തഃസത്ത പോലും ഭരണത്തിലിരിക്കുന്നവർ മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. അവരുടെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. അത്തരം ഒരു പോരാട്ടത്തിൽ ആയിരുന്നു കഴിഞ്ഞ ഒരു വർഷമായി രാജ്യത്തെ കർഷകർ. മഞ്ഞും, മഴയും, ചൂടും അവഗണിച്ചു അവർ നടത്തിയ പോരാട്ടത്തിന് മുന്നിൽ മോഡി മുട്ടുമടക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ രാജ്യത്തെ 82 ശതമാനം വരുന്ന കർഷകർ നിർണായക ശക്തി ആവുമെന്ന തിരിച്ചറിവ് ആണ് മോഡിയെ അതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായിരുന്നു.

ENGLISH SUMMARY:Modi’s patri­o­tism is a sham: Binoy Viswam
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.