21 January 2026, Wednesday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 15, 2025
December 14, 2025
December 5, 2025
December 3, 2025

മോഡിയുടെ കാലാവധി കഴിഞ്ഞു; അമിത് ഷായ്കായി നീക്കം നടക്കുന്നതായി കെജ്രിവാള്‍

ആദിത്യനാഥിന് മുന്നറിയിപ്പ്
Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2024 4:50 pm

ബിജെപി പ്രതിപക്ഷ പാർട്ടികളെ മാത്രമല്ല ലക്ഷ്യം വെക്കുന്നത് സ്വന്തം പാർട്ടിയിലുള്ളവരേയും ജയിലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു രാജ്യം ഒരു നേതാവ് എന്ന മിഷൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരംഭിച്ചിരിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി ഉടൻ തന്നെ ഇല്ലാതാകുമെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി. 

ഇടക്കാല ജാമ്യം ലഭിച്ച ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി തന്നെ ബിജെപി തുടച്ചു നീക്കിയെന്ന് പറഞ്ഞ കെജ്രിവാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും മുന്നറിയിപ്പ് നൽകി. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ബിജെപി മുൻ മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിങ് ചൗഹാൻ, വസുന്ധരെ രാജെ, എം.എൽ. ഘട്ടർ, രമൺ സിങ് അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു. അടുത്തത് യുപി മുഖ്യമന്ത്രിയുടേതാണ് . ഈ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ അവർ മാറ്റും- കെജ്രിവാൾ പറഞ്ഞു.

ബിജെപി ചോദിക്കുന്നു ആരാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി എന്ന്. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് ആരാണ് ബിജെപിയുടെ പ്രധാനമന്ത്രി എന്നാണ്. സെപ്റ്റംബർ 17-ഓടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 75 വയസാകും. അദ്ദേഹം തന്നെ ഉണ്ടാക്കിയ പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞവർ റിട്ടയർ ചെയ്യണമെന്നാണ് വ്യവസ്ഥ. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ അടക്കമുള്ളവർ റിട്ടയർ ചെയ്തു.

ഇനി പ്രധാനമന്ത്രിമോഡിയുടെ ഊഴം. സെപ്റ്റംബറോടെ മോദി റിട്ടയർ ചെയ്യാനിരിക്കുകയാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. ബിജെപി സർക്കാർ അധികാരത്തിൽ വരുകയാണെങ്കിൽ അവർ ആദിത്യനാഥിനെ ഒതുക്കും. അമിത് ഷായെ പ്രധാനമന്ത്രിയാക്കും. അമിത് ഷായ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നത്. അമിത് ഷാ മോഡിയുടെ ഗ്യാരണ്ടി പൂർത്തിയാക്കുമോ കെജ്രിവാള്‍ ചോദിച്ചു

Eng­lish Summary:
Mod­i’s term is over; Kejri­w­al says there is a move for Amit Shah

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.