22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

മൂഹമ്മദ് ആട്ടൂര്‍ തിരോധാനം: പിന്നില്‍ എം ആര്‍ അജിത് കുമാറിന്റെ കറുത്ത കൈകള്‍ ; തെളിവുണ്ടെന്ന് പി വി അന്‍വര്‍

Janayugom Webdesk
തിരുവനന്തപുരം
September 8, 2024 3:54 pm

മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന്റെ കറുത്തകൈകളാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.എം ആര്‍ അജിത് കുമാറിന്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.എഡിജിപി അവധിയില്‍ പോയത് തെളിവ് നശിപ്പിക്കാനാണെന്ന് അന്‍വര്‍ ആരോപിച്ചു,എം.ആർ അജിത് കുമാറിനും സുജത് ദാസിന്റെ ഗതി വരും.

കാലചക്രം തിരിയുകയാണല്ലോയെന്ന് പിവി അൻവർ പറഞ്ഞു. എം.ആർ അജിത്ത് കുമാർ കൊടും കുറ്റവാളിയാണെന്ന് അൻവർ രൂക്ഷമായി വിമർശിച്ചു. പി ശശിയെ കുറിച്ചുള്ള ചോദ്യത്തിന് ഇനി രാഷ്ട്രീയ മറുപടി ഇല്ലെന്നും ഉന്നയിച്ച ആരോപണങ്ങളിലെ കേസന്വേഷണത്തിൽ മാത്രം മറുപടി ഉണ്ടാകുവെന്നായിരുന്നു അൻവറിന്റെ മറുപടി. അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കളാണെന്നും ചേട്ടനും അനിയനും പോലെയാണെന്നും അൻവർ വിമർശിച്ചു.

മാമി കേസിൽ കൈവശമുള്ള തെളിവുകൾ ഡിഐജിയ്ക്ക് ഇന്നലെ കൈമാറിയിട്ടുണ്ട്. പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന് തെളിവുകൾ സീലു വച്ച കവറിൽ നൽകുമെന്ന് അൻവർ വ്യക്തമാക്കി. അതേസമയം ക്രൈംബ്രാഞ്ചിന് കുടുംബം പുതിയ പരാതി നൽകും. നിലവിലെ അന്വേഷണത്തിൽ ഉണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. മുഹമ്മദ് ആട്ടൂർ തിരോധാന കേസ് അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണച്ചുമല. ഐജി പി പ്രകാശ് മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.