തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുംവരെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ തുടരണമെങ്കില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ നിശബ്ദയായിരിക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ്.ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിന്റെ രാഷട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് സൗഹാര്‍ദ്ദപരമല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹസീന ഇന്ത്യയിൽ തുടരുന്നത് ഇന്ത്യക്കോ ബംഗ്ലാദേശിനോ ഗുണകരമല്ല. അവാമി ലീഗിനപ്പുറത്തേക്ക് ബംഗ്ലാദേശിനെപ്പറ്റി ചിന്തിക്കാൻ ഇന്ത്യ തയ്യാറാകണം.ഹസീനയെ തിരികെ രാജ്യത്ത് എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് രാജ്യത്തിന്റെ പൊതുവികാരം’ അദ്ദേഹം പറഞ്ഞു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആഗസ്ത് അഞ്ചിനാണ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് കടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.