ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്, ഡൽഹിയില്‍ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം അനുവദിച്ചു. പട്യാല ഹൗസ് കോടതിയാണ് ജാമ്യം നല്‍കിയത്.
ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപയുടെ ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ഉത്തർപ്രദേശിലെ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി നിലനിൽക്കുന്നതിനാൽ മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാൻ സാധിക്കില്ല. അഞ്ച് ജില്ലകളിലായി ആറ് കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്.
നേരത്തെ സീതാപ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബർ ഏഴ് വരെ നീട്ടി.
English summary;Mohammad Zubair granted bail in Delhi case too
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.