25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
March 30, 2025
February 25, 2025
February 25, 2025
February 9, 2025
June 11, 2024
June 4, 2024
May 6, 2024
February 8, 2024
November 7, 2023

മോഹൻ ചരൺ മാജി ഒഡിഷ മുഖ്യമന്ത്രി

Janayugom Webdesk
ഭുവനേശ്വർ
June 11, 2024 9:52 pm

മോഹൻ ചരൺ മാജി ഒഡിഷ മുഖ്യമന്ത്രിയാകും. മുതിർന്ന പാർട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള നേതാവാണ് 52കാരനായ മോ​ഹൻ ചരൺ മാജി. കനക് വർധൻ സിങ്ദേവ്, പ്രവദി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗത്തിലാണ് തീരുമാനം. കെനോഞ്ചാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മാജി. 

ബിജു ജനതാദളിന്റെ മിന മാജിയെ 87,000 വോട്ടുകള്‍ക്കാണ് മാജി പരാജയപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11. 27 ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കില്‍ വച്ചാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തും. 

Eng­lish Summary:Mohan Cha­ran Majhi Chief Min­is­ter of Odisha
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.