23 January 2026, Friday

Related news

January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025

മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ വിടവാങ്ങി

Janayugom Webdesk
ദമ്മാം
September 3, 2024 8:39 am

മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67 വയസ്സ്), ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ ഇരിക്കെ, അസുഖം മൂർച്ഛിച്ചു മരണമടഞ്ഞു.

അൽകോബാർ തുഗ്‌ബയിൽ ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പ് നടത്തി വന്നിരുന്ന മോഹനൻ ചെട്ടിയാർ, ഒന്നര വർഷം മുൻപാണ് ക്യാൻസർ രോഗബാധിതർ എന്ന് തിരിച്ചറിഞ്ഞു ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ എത്തിയത്. നാട്ടിലെ ചികിത്സ വഴി രോഗം ഭേദമാക്കി തിരികെ സൗദിയിലേക്ക് മടങ്ങാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിധി അതിനു സമ്മതിച്ചില്ല. കോബാർ പ്രവാസലോകത്തു സജീവമായിരുന്ന മോഹനൻ ചെട്ടിയാർക്ക് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു.

കൊല്ലം പറവൂർ പ്ലാവിൻമൂടിൽ “സമ്മോഹനം” വീട്ടിൽ താമസക്കാരനായ മോഹനൻ ചെട്ടിയാർക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്‌. മനോജ് മോഹൻ, മഹേഷ് മോഹൻ, രഞ്ജിത മോഹൻ എന്നിവരാണ് മക്കൾ.

മോഹനൻ ചെട്ടിയാരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.