27 February 2026, Friday

Related news

February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 24, 2026
February 20, 2026
February 14, 2026
February 5, 2026
February 3, 2026

മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിച്ചു; ആനവണ്ടി മലയാളിയുടെ ജീവിതത്തിൽ സൃഷ്ടിച്ച ഗൃഹാതുരത പ്രമേയം

Janayugom Webdesk
തിരുവനന്തപുരം
February 27, 2026 12:16 pm

ഏറെ നാളുകൾക്കു ശേഷം മോഹൻലാലും പ്രിയദർശനം ഒന്നിക്കുന്ന ഒരു ചിത്രം പുറത്തിറങ്ങി. ആനവണ്ടി മലയാളിയുടെ ജീവിതത്തിൽ സൃഷ്ടിച്ച ഗൃഹാതുരത പ്രമേയമാക്കിയ കെഎസ്ആർടിസിയുടെ പരസ്യ ചിത്രമാണ് പുറത്തിറങ്ങിയത്. കെഎസ്ആർടിസിയിൽ താൻ മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ആനവണ്ടി യാത്രകൾ മോഹൻലാൽ ഓർത്തെടുക്കുന്നതാണ് പ്രമേയം. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡർ കൂടിയാണ് നടൻ മോഹൻലാൽ. 

തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് ഒന്നര മിനിറ്റ് നീളുന്ന ചിത്രം പുറത്തിറക്കിയത്. പ്രിയദർശനാണ് പരസ്യ ചിത്രം സംവിധാനം ചെയ്തത്. തൊടുപുഴയിലായിരുന്നു ചിത്രീകരണം. ചിത്രീകരണ വേളയിലെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ ബസ്സിൽ കയറിയിരിക്കുന്നതും, പ്രിയദർശൻ ആക്ഷൻ പറയുന്നതുമാണ് വീഡിയോ. പുതിയ ഗെറ്റപ്പിലാണ് ലാൽ എന്നതും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്ന ഘടകമാണ്. മോഹൻലാലും പ്രിയദർശനും ഈ പരസ്യചിത്രത്തിന് വേണ്ടി യാതൊരു പ്രതിഫലവും വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.