20 January 2026, Tuesday

Related news

December 13, 2025
December 7, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025
November 28, 2025
November 25, 2025
November 9, 2025
October 29, 2025

മോഖ തീരം തൊട്ടു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

Janayugom Webdesk
ന്യൂഡൽഹി
May 14, 2023 5:30 pm

മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. അതിതീവ്ര ചുഴലിക്കാറ്റായാണ് മോഖ കര തൊട്ടത്. തെക്കുകിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടങ്ങളിൽ ആയിരക്കണക്കിനാളു​കളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത മഴയാണ്. കാറ്റ് മണിക്കൂറിൽ 210 കി.മി വരെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. സെന്റ് മാർട്ടിൻ ദ്വീപ് വെള്ളത്തിലാകുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് ദ്വീപിലേക്ക് പോകുന്ന സന്ദർശകർക്ക് ജാഗ്രത നിർദേശം നൽകി.

ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

eng­lish sum­ma­ry; Mocha touched the shore; Thou­sands were displaced
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.