
മാണി ഗ്രൂപ്പിന് കേരള രാഷ്‌ട്രീയത്തിൽ പ്രസക്തിയില്ലെന്നും അവർ ഇല്ലെങ്കിലും യുഡിഎഫിന് ജയിക്കാനാകുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎൽഎ. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ ആണ് ഇപ്പോൾ നടക്കുന്നത്. യുഡിഎഫ് നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.
തങ്ങളെ വിശ്വാസത്തിലെടുത്തെ യുഡിഎഫ് മുന്നോട്ടുപോകുകയുള്ളൂ. വിഷയത്തില്‍ യുഡിഎഫ് നേതൃത്വം നയം വ്യക്തമാക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മാണി ഗ്രൂപ്പിനെ ക്ഷണിക്കുന്നത്. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ യുഡിഎഫ് വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചത് മാണി ഗ്രൂപ്പ് ഇല്ലാതെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.