നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.
രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. ബിനീഷ് എന്നാണ് ഡ്രീം ബിഗ് സിനിമാ നിർമാണ കമ്പനി ഉടമയുടെ പേര്. ബിനീഷിന് എവിടെ നിന്നാണ് അടുത്തകാലത്തായി വലിയ രീതിയിൽ പണം ലഭിക്കുന്നതെന്ന് അന്വേഷണം നടക്കുകയാണ്.
ഈ രണ്ട് നിർമാണ കമ്പനികൾക്കും പണം ഫണ്ട് ചെയ്യുന്നതിന്റെ സ്രോതസ് ഒന്നുതന്നെയാണെന്നാണ് സൂചന. ഒരു ഫിനാൻഷ്യൽ കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ചില ഇടപാടുകളാണ് സിനിമാ നിർമാണത്തിന്റെ മറവിൽ നടന്നതെന്നാണ് സംശയം. ചില സിനിമാ നിർമാണ കമ്പനികളെ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ ഈ ഫിനാൻസ് കമ്പനി ഉപയോഗിച്ചെന്നാണ് സംശയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.