23 January 2026, Friday

Related news

January 20, 2026
January 14, 2026
January 11, 2026
January 10, 2026
December 19, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 5, 2025

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ ഇഡി

Janayugom Webdesk
ന്യൂഡൽഹി
January 11, 2026 10:42 pm

ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 415.10 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതികൾ ഇവിടെ ജോലി ചെയ്തിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ സർവകലാശാല അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.

സർവകലാശാലാ ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖി നേരത്തെ തന്നെ ഈ കേസിൽ അറസ്റ്റിലായിരുന്നു. അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരിൽ വിദ്യാർത്ഥികളെ വഞ്ചിച്ചും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചും സമാഹരിച്ച തുക സർവകലാശാലയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തൽ. ഫരീദാബാദിലെ ധൗജ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർവകലാശാലയുടെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം വിനിയോഗിച്ചതായി ഇഡി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

നവംബർ പത്തിന് ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സർവകലാശാലയിലേക്കും നീണ്ടത്. സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകര സംഘടനയിലെ മൂന്ന് ഡോക്ടർമാർ അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.