
പാകിസ്ഥാന്‍ അസംബ്ലി സമ്മേളനത്തിനിടെയുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞു. സ്പീക്കര്‍ അയാസ് സാദിഖിന് സഭയ്ക്കുള്ളില്‍നിന്ന് 50,000 പാകിസ്ഥാനി രൂപ കിട്ടിയതാണ് സംഭവം. ഇത് ആരുടെതാണെന്ന് സ്പീക്കര്‍ ചോദിച്ചതോടെ പണത്തിന് അവകാശമുന്നയിച്ച് 12 അംഗങ്ങൾ കൈ ഉയര്‍ത്തിയതാണ് ഇപ്പോൾ ചർച്ചാ വിഷയം.
ആകെ പത്തുനോട്ടുകളുണ്ട്, എന്നാല്‍ 12 അവകാശികളും കാര്യങ്ങൾ കുഴഞ്ഞതോടെ സ്പീക്കര്‍ തമാശയോടെ വിഷയം ഒഴിവാക്കി വിട്ടു. അംഗങ്ങള്‍ക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വ്യപക ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. പണത്തിന്റെ യഥാര്‍ഥ ഉടമ പിടിഐ നേതാവായ മുഹമ്മദ് ഇഖ്ബാല്‍ ആണെന്നും പണം കൈപ്പറ്റിയെന്നും പാകിസ്ഥാന്‍ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.