23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 23, 2024
January 2, 2024
December 15, 2023
September 24, 2023
September 12, 2023
March 2, 2023
October 13, 2022
August 20, 2022
August 5, 2022
August 2, 2022

വാനര വസൂരി; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

Janayugom Webdesk
August 2, 2022 8:52 am

തൃശൂര്‍ ചാവക്കാട്  വാനര വസൂരി ബാധിച്ച്  കുരഞ്ഞിയൂർ സ്വദേശി ഹഫീസിന്റെ മരണത്തെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ആർക്കും രോഗ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും പ്രത്യേക ടീം തയാറാക്കിയിട്ടുണ്ട്.

ഹഫീസിന്റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സമ്പർക്കത്തിലേർപ്പെട്ടവർ വാനര വസൂരിയുടെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Eng­lish summary;monkey pox; The health depart­ment has strength­ened defenses

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.