8 December 2025, Monday

Related news

December 6, 2025
December 5, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025
November 11, 2025
November 7, 2025
October 12, 2025
October 10, 2025

പോക്സോ കേസില്‍ മോണ്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം

Janayugom Webdesk
തിരുവനന്തപുരം
June 17, 2023 1:07 pm

പോക്സോകേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സന്‍ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ. വിശദമായ വാദങ്ങള്‍ക്ക് ശേഷം എറണകുളം ജില്ലാ പോക്സോകോടതി ജഡ്ജി കെസോമനാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

27 സാക്ഷികളെ കോടതി വിസ്ഥരിച്ചു. കേസില്‍ മോണ്‍സന്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 13 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 വകപ്പുകളിലാണിപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ബലാത്സംഗം അടക്കമുള്ള കുറ്റത്തിനാണ് ശിക്ഷാവിധി. പോക്‌സോ വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ. മറ്റ് വകുപ്പുകളിലെ ശിക്ഷ ഉള്‍പ്പടെ അഞ്ച് ലക്ഷത്തിലധികം രൂപ പിഴ വിധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം നല്‍കി വീട്ടുജീവനക്കാരിയുടെ മകളെ കലൂരിലെ വീട്ടില്‍ വെച്ച് പിഡിപ്പിച്ചുവെന്നാണ് കേസ്.

17 വയസുകാരിയായ കുട്ടിയെ ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ടായിരുന്നു.2019നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്.

Eng­lish Summary:
Mon­son Mawunkal gets life impris­on­ment in POCSO case

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.