24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
May 30, 2022 8:18 am

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ജില്ലകളില്‍ ഇന്ന് മുതല്‍ മഴ ലഭിക്കും. കേരളത്തിനു പുറമേ ലക്ഷദ്വീപിലും, തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും, അറബിക്കടലിന്റെ തെക്ക് ഭാഗത്തും ഇന്നലെ മുതല്‍ കാലവർഷമെത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഒമ്പത് ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരവും കൊല്ലവും വയനാടും ഒഴികെയുള്ള ജില്ലകളിലും മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

ഈ ആഴ്ച സാധാരണ രീതിയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റര്‍ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇത്തവണ പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം മുമ്പേയാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം. 1990ൽ ആണ് കാലവർഷം വളരെ നേരത്തെ എത്തിയത്. അന്ന് മേയ് 18നായിരുന്നു കേരളത്തിലേക്ക് മൺസൂണിന്റെ വരവ്. ഏറ്റവും വൈകി എത്തിയത് 1972ൽ ആണ്. ആ വർഷം ജൂൺ 19വരെ കാലവർഷത്തിനായി കാത്തിരിക്കേണ്ടിവന്നെന്നും ചരിത്രം. 

Eng­lish Summary:Monsoon arrives in the state
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.