23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 15, 2024
June 27, 2024
November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022

മൺസൂൺ അന്താരാഷ്ട്ര ചലച്ചിത്രോത്സാവം സമാപിച്ചു

Janayugom Webdesk
ചാരുംമൂട്
August 3, 2023 12:44 pm

നൂറനാട് വിഷ്വൽ മീഡിയ റിസർച്ച് സെന്റർ ആന്റ് ഫിലിം സൊസൈറ്റി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടന്ന മൺസൂൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന ചടങ്ങില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. അടൂരിന്റെ പള്ളിക്കൽ മേടയിലുള്ള തറവാട്ട് വീട്ടിൽ വച്ചായിരുന്നു സമാപന സമ്മേളനം.

ഫെസ്റ്റിവൽ ഡയറക്ടർ സി റഹീം അദ്ധ്യക്ഷത വഹിച്ചു. എൻ വി രവീന്ദ്രൻ നായർ അടൂർ ചിത്രങ്ങളെപ്പറ്റിയുള്ള അവലോകനം നടത്തി. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ്, വായനശാല പ്രസിഡന്റ് എൻ യശോധരൻ, സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സംവിധായകന്‍ പി ആർ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Mon­soon Inter­na­tion­al Film Fes­ti­val has concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.