
മൊണ്ടാനയിലെ അനക്കോണ്ടയില്‍ ‘ദി ഔൾ ബാറി‘ലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10.30 നാണ് സംഭവം. നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെയാണ് മരിച്ചത്. മൈക്കിൾ പോൾ ബ്രൗൺ(45) ആണ് എ ആർ 15 റൈഫിളുപയോഗിച്ച് വെടിയുതിർത്തതെന്നാണ് പ്രാഥമിക സൂചന. ബാറിനടുത്ത് താമസിച്ചിരുന്നയാളാണ് ബ്രൗൺ. എന്നാൽ, പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. മൊണ്ടാന ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
കൊല്ലപ്പെട്ടവർ ബാർ ജീവനക്കാരാണെന്ന് ഉടമയായ ഡേവിഡ് ഗ്വെർഡർ അസോസിയേറ്റഡ് സ്ഥിതീകരിച്ചു. സംഭവം നടക്കുമ്പോൾ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവരും ബ്രൗണും തമ്മിൽ മുൻപ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.