ഉത്തരേന്ത്യന്‍ മാനസികാവസ്ഥ കാരണമാണ് വനിത സംവരണ ബില്ല് പാസാകാത്തതെന്ന് ശരദ് പവാര്‍. ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രതികരണം. ഇദ്ദേഹത്തൊപ്പം ലോക്സഭാംഗവും മകളുമായ സുപ്രിയ സുലെയും ഉണ്ടായിരുന്നു. ഇരുവരും നടത്തിയ സംവാദത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ലോക്സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഇനിയും സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ല് പാസാകാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശരത് പവാര്‍.
കോണ്‍ഗ്രസ് ലോക്സഭാംഗമായിരുന്ന കാലം മുതല്‍ താന്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാറുണ്ടെന്ന് പവാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ തന്റെ പ്രസംഗം പൂര്‍ത്തിയാക്കി തിരിഞ്ഞുനോക്കിയപ്പോള്‍, എന്റെ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയി, എന്റെ പാര്‍ട്ടിയിലെ ആളുകള്‍ക്ക് പോലും ഇത് ദഹിക്കുന്നില്ലെന്നും പവാര്‍ പറഞ്ഞു.
English summary; Mood of North Indians against Women Quota : Sharad Pawar
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.