23 September 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍: സിനിമാ തിയേറ്ററുകളിലും ഭക്ഷണശാലകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 27, 2022 10:51 pm

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. കോവിഡ് വ്യാപനത്തോത് കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇനി മുതല്‍ മുഴുവന്‍‍ സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാം. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി അവസാനിപ്പിച്ചു. ബാറുകള്‍,ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ നൂറ് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫീസുകളിലെയും മീറ്റിങ്ങുകള്‍, ട്രെയിനിങ്ങുകള്‍ എന്നിവ ഇനിയും ആവശ്യമെങ്കില്‍ ഓഫ് ലൈനായും നടത്താം. എല്ലാ പൊതുപരിപാടികള്‍ക്കും 25 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കണമെന്നും ഉത്തരവിലുണ്ട്.

Eng­lish Sum­ma­ry: More con­ces­sions in the state

You may like this video also

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.