26 June 2024, Wednesday
KSFE Galaxy Chits

കർണാടകയിൽ സ്കൂളുകൾ ഇന്ന് മുതൽ തുറക്കും; തമിഴ്നാട്ടിൽ സിനിമ തിയേറ്ററുകളും

Janayugom Webdesk
ബം​ഗളൂരു
August 23, 2021 10:43 am

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ. കർണാടകയിൽ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. 

കർണാടകയിൽ ടിപിആർ രണ്ട് ശതമാനത്തിൽ താഴെയുള്ള ജില്ലകളിലെ സ്കൂളുകളിലാണ് ഇന്ന് മുതൽ അധ്യയനം ആരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ്. ഡിഗ്രി മുതലുളള ക്ലാസുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 

തമിഴ്നാട്ടിൽ നിയന്ത്രണങ്ങളോടെ സിനിമ തിയറ്ററുകളും ബാറുകളും ഇന്നു മുതൽ പ്രവർത്തിക്കും. തിയറ്ററിൽ പകുതി ആളുകളെ അനുവദിക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളിലെ അധ്യയനവും അടുത്ത മാസം ഒന്നിന് അരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി അനുബന്ധ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരെയും അനുവദിക്കും. ബീച്ച്, നീന്തൽകുളം, മൃഗശാല, ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
eng­lish summary;more lock­down relax­ations in Kar­nata­ka and Thamilnadu
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.