സർപ്പ മൊബൈൽ ആപ്പ് നിലവിൽ വന്നത് മുതൽ കഴിഞ്ഞ മാസം വരെ 26,420 പാമ്പുകളെ വിവിധ ജില്ലകളിലായി ആപ്പിന്റെ സഹായത്തോടെ വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും 22,062 പാമ്പുകളെ അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ ചോദ്യോത്തരവേളയില്‍ പറഞ്ഞു. ജനവാസ മേഖലകളിൽ അപകടകരമായി കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നതിനും അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വിട്ടയയ്ക്കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ അംഗീകരിച്ച മാർഗനിർദേശങ്ങൾ പ്രകാരമാണ് 2020 ഓഗസ്റ്റ് 18 മുതൽ ആപ്പ് പ്രാബല്യത്തിൽ വന്നത്.
ഒരു പാമ്പിനെ അപകടകരമായ നിലയിൽ കണ്ടാൽ ഫോട്ടോ എടുത്ത് സർപ്പയിൽ അപ്‌ലോഡ് ചെയ്യണം. സന്ദേശം അയച്ച സ്ഥലത്തിന്റെ ലൊക്കേഷൻ ജിപിഎസ് മുഖേന കണ്ടെത്തി സമീപത്തുള്ള റെസ്‌ക്യുവർ സംഭവസ്ഥലത്തെത്തും. ഈ ആപ്പ് നിലവിൽ വന്നതിന് ശേഷം പാമ്പുകൾ മൂലമുള്ള അപകടാവസ്ഥ ഫലപ്രദമായി ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടലും ബോധവൽക്കരണവും നടത്താൻ കഴിഞ്ഞു. 2019 വരെ പ്രതിവർഷം നൂറിലധികം ജനങ്ങൾ പാമ്പ് കടിയേറ്റ് മരിച്ചിരുന്ന സാഹചര്യം മാറുകയും തുടർ വർഷങ്ങളിൽ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. വിവിധയിടങ്ങളിൽ പലപ്പോഴായി നടത്തിയ പരിശീലനങ്ങളിൽ ആകെ 3208 പേർക്ക് പരിശീലനം നൽകുകയും അതിൽ 1866 പേർക്ക് പാമ്പുകളെ പിടികൂടുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary;More than 20,000 snakes have been caught through the Sarpa mobile app
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.