9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024

ആ നൃത്തത്തിന് ചുവടുവച്ചത് ഭാരമുള്ള ആഭരണങ്ങളുമായി; കാലില്‍ 40തിലധികം കുമിളകള്‍, ആശുപത്രിയിലായേനെയെന്ന് ഊര്‍മിള

Janayugom Webdesk
July 2, 2022 7:28 pm

90കളിലെ ബോളിവുഡ് സുന്ദരിമാരില്‍ എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഊര്‍മിള മാതോട്കര്‍. മുന്‍ നിരനായകന്മാരോടൊപ്പം അക്കാലത്ത് അഭിനയിച്ച താരത്തിന് ഇന്നും ആരാധകരേറെയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തവും താരത്തിന്റെ കൈയില്‍ ഭദ്രമാണ്. ഇപ്പോളിതാ ഊര്‍മിളയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈന ഗേറ്റ് എന്ന ചിത്രത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഐറ്റം ഗാനങ്ങളില്‍ ഒന്നാണ് ‘ചമ്മ ചമ്മ’ എന്ന് തുടങ്ങുന്ന ഗാനം. രാജ്കുമാര്‍ സന്തോഷിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ ഗാനത്തിന്റെ ഫോട്ടോഷൂട്ടിനിടെ ഊര്‍മിള ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ നടി മനസ്‌തുറക്കുന്നത്.

താങ്ങാവുന്നതിലും അധികം ഭാരം വരുന്ന ആഭരണങ്ങളാണ് ചിത്രത്തിലെ ഒരൊറ്റ ഗാനത്തിനായി നടിക്ക് അണിയേണ്ടി വന്നത്. സിനിമയ്ക്കായി ആദ്യം ആഭരണങ്ങള്‍ അണിഞ്ഞ് ഗാനത്തിന്റെ ഫോട്ടോഷൂട്ട് നടത്തി. ഒരൊറ്റ ഗാനരംഗത്തില്‍ മാത്രമാണ് നടിയുള്ളതെങ്കിലും ഗാനം വമ്പന്‍ ഹിറ്റായിരുന്നു പില്‍ക്കാലത്ത്. അതേസമയം ആഭരണങ്ങള്‍ വളരെ കൂടുതലാണ് ഡാന്‍സ് കളിക്കുമ്പോള്‍ അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് വകവെയ്ക്കാതെ ഇതേ ആഭരണങ്ങള്‍ മതിയെന്ന് ഊര്‍മിള സ്വയം തീരുമാനിക്കുകയായിരുന്നു. 

ഗാനരംഗത്തിന്റെ ഷൂട്ടിങ്ങിന് എത്തിയപ്പോളാണ് ആഭരണങ്ങള്‍ എത്രമാത്രം ഭാരമുള്ളതാണെന്ന് മനസിലാകുന്നതെന്ന് നടി ഓര്‍ക്കുന്നു. ഒരു നൃത്തരംഗത്തില്‍ മുഖത്ത് വന്ന് അടിക്കുകയായിരുന്നു കമ്മലെന്നും ഏറെ വേദനയോടെയാണ് ആ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് നടി പറയുന്നു. നാല് ദിസസം കൊണ്ടാണ് ഗാനരംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ കാലുകളില്‍ അണിഞ്ഞ കൊലുസുകള്‍ പോലും നാല്‍പതോളം കുമിളകളാണ് കാലില്‍ സമ്മാനിച്ചതെന്ന് താരം പറയുന്നു. ഏറെ ആസ്വദിച്ച ചെയ്യാന്‍ കഴിയുമെന്ന് കരുതിയ വേഷത്തിന് ആശുപത്രിയില്‍ പോകേണ്ടിവരുന്ന അവസ്ഥായാണ് അവസാനമുണ്ടായതെന്ന് ഊര്‍മിള പറയുന്നു. 

Eng­lish Summary:More than 40 blis­ters on her feet, Urmi­la said she would have been hospitalized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.