18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

ഉച്ചവിശ്രമ നിയമം ലംഘിച്ച 50ലധികം തൊഴിലാളികളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു

Janayugom Webdesk
June 10, 2022 9:19 am

കുവൈറ്റിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടർന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന ജോലികൾക്ക് വിലക്കേർപ്പെടുത്തിയാണ് നിയമം പ്രാബല്യത്തിൽ വന്നത്.

രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തിൽ പകൽ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യരുതെന്നുള്ള നിർദേശം നൽകിയിരുന്നു. മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. അധികൃതർ പരിശോധന ശക്തമാക്കും.

കഴിഞ്ഞ ദിവസം മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൽ മസായീൽ ഏരിയയിലെ 12 കൺസ്ട്രക്ഷൻ സൈറ്റുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായി അറിയിപ്പുണ്ടായിരുന്നു.

Eng­lish summary;More than 50 work­ers have been arrest­ed in Kuwait for vio­lat­ing the lunch break law

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.