കേന്ദ്ര സർക്കാരിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി വെളിപ്പെടുത്തല്‍.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട 600ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂർ ലോക്‌സഭയിൽ പറഞ്ഞു. 2017ൽ 175, 2018ൽ 114, 2019ൽ 61,2020ൽ 77, 2021ൽ 186 എന്നിങ്ങനെയാണ് ഓരോ വര്‍ഷവും ഹാക്ക് ചെയ്യപ്പെട്ട കണക്കുകള്‍. ഈ വർഷം ഇതുവരെ 28 അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മറുപടിയിൽ പറയുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് ഈ വിവരങ്ങള്‍ ലഭ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ ഏറ്റവും നൂതന സൈബർ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: More than 600 central government accounts have been hacked
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.