19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

ചങ്ങനാശേരി ബൈപ്പാസിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Janayugom Webdesk
ചങ്ങനാശ്ശേരി
December 5, 2022 3:01 pm

ചങ്ങനാശേരി ബൈപ്പാസിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബൈപ്പാസ് റോഡ് പാലത്രയിൽ ഹോട്ടൽ സമുദ്രയുടെ സമീപത്തുള്ള ആളൊഴിഞ്ഞ കാടു കയറിയ പറമ്പിലാണ് 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹവശിഷ്ടങ്ങൾ കണ്ടത്. ചെത്തിപുഴയിൽ ടൂ വീലർ വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിൻ്റെ (51) മൃതദേഹമാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. 40 ദിവസമായി ഇയാളെ കാണാനില്ലാരുന്നു. 

ചങ്ങനാശ്ശേരി പൊലീസ് മിസിംങിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോള്‍ ജോസഫിന്റെ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് ബൈപ്പാസ് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹവും സമീപത്ത് നിന്നും കണ്ടെത്തിയത്.
മൃതദേഹത്തിൽ നിന്ന് അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. ഇതിനാൽ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:More than a month old body was found in Changanassery bypass

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.