26 December 2024, Thursday
KSFE Galaxy Chits Banner 2

എണ്ണൂലധികം തൊഴിലവസരങ്ങള്‍: ഇന്‍ഫോപാര്‍ക്കില്‍ ജോബ്‌ഫെയറുമായി ജിടെകും ഐഇഇഇയും

Janayugom Webdesk
June 10, 2022 7:43 pm

ഇന്‍ഫോപാര്‍ക്കില്‍ 800ലധികം തൊഴിലവസരങ്ങളൊരുക്കി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്‌സും (ഐഇഇഇ) ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന ജോബ്‌ഫെയര്‍ ജൂലൈ 16ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. 2022 ഗ്രാജ്വേറ്റ്‌സിനെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഐഇഇഇ ജോബ് ഫെയര്‍ 2022ല്‍ 60ലധികം കമ്പനികള്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ സ്‌ക്രീനിങ്, ഓഫ്‌ലൈന്‍ ഇന്റര്‍വ്യൂ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ജോബ് ഫെയര്‍ നടക്കുക. 2019 — 20 ബാച്ചിലെ ബിടെക്, എംടെക്, എംസിഎ, ബിസിഎ ബിരുദധാരികള്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്: https://ieeejobfair.com/

Eng­lish Sum­ma­ry: More than eight hun­dred jobs: GTK and IEEE work with Job­Fair at Infopark

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.