27 December 2024, Friday
KSFE Galaxy Chits Banner 2

തൃശൂരിൽ റബർ എസ്റ്റേറ്റിൽ നാൽപ്പതിലേറെ കാട്ടാനകൾ

Janayugom Webdesk
തൃശൂർ
March 22, 2022 2:53 pm

പാലപ്പിള്ളിയിൽ റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടം. നാൽപ്പതോളം കാട്ടാനകളാണ് പുലർച്ചെ റബർ എസ്റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതൽ ആനകളെ കാടുകയറ്റാൻ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. കാടുകയറ്റാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.

പുലർച്ചെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. പതിനഞ്ചോ ഇരുപതോ അനകൾ അടങ്ങുന്ന ആനക്കൂട്ടമാണ് സാധാരണഗതിയിൽ കാടിറങ്ങാറുള്ളതെന്നും അവ കുറെസമയം തമ്പടിക്കാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

eng­lish sum­ma­ry; More than forty jun­gles on a rub­ber estate in Thrissur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.