17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 15, 2024
September 14, 2024
June 24, 2024
June 17, 2024
March 21, 2024
March 20, 2024
February 25, 2024
February 23, 2024
February 19, 2024

രാജ്യത്ത് പതിനായിരത്തിലേറെ റയില്‍വേ പാലങ്ങള്‍ അപകടമുനമ്പില്‍

100 വര്‍ഷത്തിലേറെ പഴക്കം
പരിശോധന നടത്തണമെന്ന് ആവശ്യം ഉയരുന്നു
Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2022 9:17 pm

മോര്‍ബി പാലം ദുരന്തത്തിനു പിന്നാലെ രാജ്യത്തെ പഴയ പാലങ്ങളുടെ സുരക്ഷ ചര്‍ച്ചയാകുന്നു. 100 വര്‍ഷത്തിലേറെ പഴക്കമുള്ള പാലങ്ങളുടെ നിലവിലെ ശേഷി സംബന്ധിച്ച് പരിശോധന നടത്തണമെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം. ഇന്ത്യന്‍ റയില്‍വേയുടെ അധീനതയിലാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഭൂരിഭാഗം പാലങ്ങളുമുള്ളത്. 2019 ഡിസംബര്‍ 13 ന് രാജ്യസഭയില്‍ കേന്ദ്രം നല്‍കിയ കണക്കനുസരിച്ച് 100 വര്‍ഷത്തിലേറെ പഴക്കമുള്ള 38,850 റയില്‍വേ പാലങ്ങളുണ്ട്. ഇവയുടെ മേഖല തിരിച്ചുള്ള കണക്കുകളും കേന്ദ്രം പുറത്തുവിട്ടിരുന്നു.

സെന്‍ട്രല്‍ റയില്‍വേയ്ക്ക് 4346, , ഈസ്റ്റേൺ, ഈസ്റ്റ് സെൻട്രൽ, ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ യഥാക്രമം 2,913, 4,754, 924 പാലങ്ങളുമാണുള്ളത്. നോര്‍ത്ത് റയിൽവേ 8,767, നോർത്ത് സെൻട്രൽ റയിൽവേ (2,281), നോർത്ത് ഈസ്റ്റേൺ റയിൽവേ (509), നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റയിൽവേ (219), നോർത്ത് വെസ്റ്റേൺ റെയിൽവേ (985), സതേണ്‍ റെയിൽവേ (2,493), സൗത്ത് സെൻട്രൽ റെയിൽവേ (3,040), സൗത്ത് ഈസ്റ്റേൺ റെയിൽവേ (1,797), സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (875), സൗത്ത് വെസ്റ്റേൺ റെയിൽവേ (189), വെസ്റ്റേൺ റെയിൽവേ (2,866), വെസ്റ്റ് സെൻട്രൽ റെയിൽവേ എന്നിവയിൽ 100 ​​വർഷത്തിലേറെ പഴക്കമുള്ള 1,892 പാലങ്ങളുണ്ട്. റയില്‍വേ പാലങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക നടപടിക്രമങ്ങളുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

വര്‍ഷത്തില്‍ രണ്ട് തവണയാണ് റയില്‍വേ പാലങ്ങളുടെ പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് ശേഷം പാലങ്ങളള്‍ക്ക് റേറ്റിങ് നമ്പര്‍(ഒആര്‍എന്‍) നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പാലം നവീകരിക്കുകയുമാണ് ചെയ്യുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2014–15 മുതൽ 2018–19 വരെ) മൊത്തം 4,032 പാലങ്ങൾക്ക് അറ്റകുറ്റപണികളും പുനര്‍നിര്‍മ്മാണവും നടത്തിയിട്ടുണ്ടെന്നും 861 പാലങ്ങളുടെ പണി 2019 മുതൽ 2020 വരെ നടന്നിട്ടുണ്ടെന്നും ഗോയൽ രാജ്യസഭയെ അറിയിച്ചിരുന്നു. അതേസമയം, അശ്വിനി വെെഷ്‍ണവ് റയില്‍വേ മന്ത്രിയായതിനു ശേഷം ഈ പാലങ്ങളുടെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 2019 ഏപ്രിൽ 1 വരെ 4,168 റയിൽവേ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ, പുനർനിർമ്മാണം എന്നിവയ്ക്കായി അനുമതി നല്‍കിയിട്ടുണ്ട്. യമുന നദിയിലെ ജലനിരപ്പ് അപകടനില മറികടക്കുമ്പോള്‍ മുന്‍കരുതലെന്ന നിലയില്‍ യമുന നദിയിലെ ഏറ്റവും പഴക്കമുള്ള പാലം റയില്‍വേ അടച്ചിടുകയാണ് ചെയ്യുന്നത്. 1863ൽ ആരംഭിച്ച ഈ പാലത്തിന്റെ പണി 1866ൽ പൂർത്തീകരിച്ചു. നേരത്തെ ഒറ്റവരിപ്പാലമാക്കിയെങ്കിലും 1934ൽ ഇരട്ടവരിയായി വികസിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: More than ten thou­sand rail­way bridges in the coun­try are at risk
You may also like this video

 

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.