ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് രാജ്യത്ത് വിവിധ ഇടങ്ങളില്‍ നിന്ന് 1200 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡില്‍ വന്‍ തട്ടിപ്പുകള്‍ കേരളത്തിലും കണ്ടെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയതെന്നാണ് വിവരം. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡും നടന്നത്. റെയ്ഡിന്റെ ഭാഗമായി നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണോദ്യോഗസ്ഥര്‍ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കുമെന്നാണ് വിവരം.
ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ബംഗളുരു കേന്ദ്രമാക്കിയ സംഘം വന്‍ തട്ടിപ്പ് നടത്തിയത്. വന്‍തോതില്‍ നിക്ഷേപം വന്നതോടെ പണവുമായി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. ഇടനിലക്കാരനായ നിഷാദ് വഴി ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ ഉണ്ണി മുകുന്ദന്റെ കമ്പനി വാങ്ങിയതെന്ന വിവരത്തെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം. ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ വീടിനോട് ചേർന്നുള്ള ഓഫീസില്‍ കോഴിക്കോട്-കൊച്ചി ഓഫീസുകളിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നാലു മണിക്കൂര്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
english summary; Morris coin fraud: Crores stolen from Kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.