2 January 2026, Friday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

ആലുവയില്‍ ഒന്നര വയസുള്ള കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി മരിച്ചു; ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു

Janayugom Webdesk
ആലുവ
April 10, 2023 5:05 pm

ആലുവയില്‍ അമ്മയും ഒന്നര വയസുള്ള കുഞ്ഞുമായി ട്രെയിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. എറണാകുളം ചൊവ്വര സ്വദേശി ഷീജയും (36) മകളുമാണ് മരിച്ചത്. അമ്മയും മകളും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. രാവിലെ 11.30ഓടെയാണ് സംഭവം.

ഷീജയുടെ ഭര്‍ത്താവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്. അതിന്റെ മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: moth­er and baby died in train accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.