23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 26, 2024
October 12, 2024
September 30, 2024
May 14, 2024
March 5, 2024
October 27, 2023
October 27, 2023
October 26, 2023
April 6, 2023

കോഴിക്കോട് യുവതിയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയില്‍

Janayugom Webdesk
കോഴിക്കോട്
December 10, 2021 11:24 am

പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ വീടിനകത്തുവച്ച് തീകൊളുത്തിയെന്നാണ് അറിയുന്നത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒരു വർഷം മുമ്പാണ് ഭർത്താവ് പ്രകാശൻ അസുഖത്തെത്തുടർന്ന്
മരിച്ചത്. ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസങ്ങളുമാണ്
ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മരണകാരണമെന്നാണ് കരുതുന്നത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്.

Eng­lish Sum­ma­ry: moth­er and chil­dren burn to D‑eath in Kozhikode

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.