3 March 2026, Tuesday

Related news

March 3, 2026
February 26, 2026
February 26, 2026
February 5, 2026
January 25, 2026
January 24, 2026
January 22, 2026
January 19, 2026
January 15, 2026
January 15, 2026

ബീഹാറിൽ അമ്മയും മൂന്ന് മക്കളും വിഷം കഴിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
പാറ്റ്ന
January 15, 2026 7:21 pm

ബീഹാറിലെ ബക്‌സർ ജില്ലയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് യുവതി മൂന്ന് മക്കൾക്കൊപ്പം വിഷം കഴിച്ചു. ബുധനാഴ്ച രാസൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ, മൂന്ന് വയസ്സുകാരനായ മകൻ ചികിത്സയിലിരിക്കെ മരിച്ചു. 26കാരിയായ യുവതിയുടെയും മറ്റ് രണ്ട് മക്കളുടെയും നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ആദ്യ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനെ തന്നെ വിവാഹം കഴിച്ച യുവതി, ഭർത്താവിന്റെ വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ഭർത്താവ് ജിതേന്ദ്ര ചൗഹാനും മാതാപിതാക്കളും പുറത്തുപോയ സമയത്താണ് യുവതി മക്കൾക്കൊപ്പം കീടനാശിനി കഴിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ജിതേന്ദ്ര കുട്ടികൾ ഛർദ്ദിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ വാരണാസിയിലെ ബി എച്ച് യു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.