28 December 2025, Sunday

Related news

October 30, 2025
October 18, 2025
October 9, 2025
August 18, 2025
July 20, 2025
July 14, 2025
May 30, 2025
May 27, 2025
May 24, 2025
April 28, 2025

അയിഷാബിയും മൂന്ന് മക്കളും പോയി; മറ്റൊരു മകനും അമ്മയും ചികിത്സയില്‍

web desk
പരപ്പനങ്ങാടി
May 8, 2023 4:27 pm

താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ അമ്മയും മക്കളും. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മകന്‍ ചികിത്സയില്‍. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ ആയിഷാബി (38), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് എത്തിയത്. നാല് പേര്‍ ജവനറ്റാണ് വീട്ടിലേക്ക് മടങ്ങിയത്.

താനൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അയിഷാബി. വളരെ അധ്വാനിച്ച് സ്വന്തം നിലയിൽ കുടുംബം മുന്നോട്ട് നയിച്ച അയിഷാബിയുടെയും കുടുംബത്തിന്റെയും ദാരുണ മരണം നാട്ടുകാർക്കും തീരാവേദനയായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം രാവിലെ നാട്ടിലേക്ക് എത്തിച്ചു. ആനപ്പടി ഗവ. എൽപി സ്കൂളിൽ പൊതുദർശനത്തിനുശേഷം ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോയി. നൂറുകണക്കിന് പേരാണ് പൊതുദർശനത്തിൽ പങ്കെടുക്കാൻ ആനപ്പടി സ്കൂളിലേക്ക് എത്തിയത്.

 

Eng­lish Sam­mury: parap­panan­ga­di boat acci­dent, moth­er and three chil­drens died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.