24 January 2026, Saturday

ഇരട്ടപ്പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മതന്നെ: കുറ്റസമ്മതം നടത്തിയത് 13 ദിവസത്തിന് ശേഷം

Janayugom Webdesk
ജിന്ദ്
July 28, 2023 5:13 pm

ഹരിയാനയിലെ ജിന്ദില്‍ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു. ജിന്ദിലെ ദനോദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടികളുടെ അമ്മ ശീതളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 12 ന് വയലിൽ ജോലിക്ക് പോയ താൻ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ വീടിന് പുറത്ത് ആൾക്കൂട്ടമായിരുന്നുവെന്നും വീട്ടിനകത്ത് കയറിയപ്പോൾ ജാൻകിയും ജാൻവിയും മരിച്ചനിലയിലായിരുന്നുവെന്നുമാണ് ശീതൾ ആദ്യം പൊലീസിനോട് പറഞ്ഞത്. ശീതളിന്റെ വാക്കുകൾ വിശ്വസിച്ച വീട്ടുകാർ പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിച്ചു. തുടർന്ന് ഭർത്താവ് പരാതി നൽകിയതായി പോലീസ് പറഞ്ഞു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് കൊലപാതകം നടത്തിയതെന്ന് തെളിയുകയായിരുന്നു. സംഭവം നടന്ന് 13 ദിവസത്തിന് ശേഷമാണ് പ്രതിയായ അമ്മ കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ പ്രതി ശീതളിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തതായി സദർ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കുഴിച്ചിട്ട മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish Sum­ma­ry: moth­er killed twin daughters 

You may also like video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.