19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ക്യാബില്‍ നിന്ന് വലിച്ചെറിഞ്ഞുകൊ ന്ന ശേഷം അമ്മയെ സഹയാത്രികരും ഡ്രൈവറും ബ ലാത്സംഗത്തിനിരയാക്കി, സംഭവം മുംബൈയില്‍

Janayugom Webdesk
പാൽഘർ
December 11, 2022 9:49 am

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന ശേഷം മാതാവിനെ ബലാത്സംഗത്തിനിരയാക്കി. മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പെൽഹാറിൽ നിന്ന് വാഡ തെഹ്‌സിലിലെ പോഷെറിലേക്ക് ഒരു ക്യാബിൽ മടങ്ങുകയായിരുന്നു അമ്മയും പെണ്‍കുഞ്ഞും. കാറില്‍ ഇവര്‍ക്കൊപ്പം കയറിയ സഹയാത്രികരും ഡ്രൈവറും ചേര്‍ന്നാണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ ശേഷം അമ്മയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്.

ബലാത്സംഗ ശ്രമം ചെറുത്തതോടെയാണ് ഇവര്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കളഞ്ഞതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീഴ്ചയില്‍ത്തന്നെ കു‍ഞ്ഞ് മരിച്ചു. ഇതിനുശേഷം യുവതിയെയും കാറില്‍ നിന്ന് വലിച്ച് താഴെയിട്ടശേഷം ഇവര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാണ്ഡ്‌വി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Moth­er ra ped by fel­low pas­sen­gers and dri­ver after 10-month-old baby thrown from cab, inci­dent in Mumbai

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.