23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 19, 2026
January 19, 2026
January 13, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026

അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി ; മകൻ പിടിയിൽ

Janayugom Webdesk
കൊച്ചി
December 19, 2024 3:02 pm

അമ്മയുടെ മൃതദേഹം രഹസ്യമായി മുറ്റത്തു കുഴിച്ചുമൂടാന്‍ ശ്രമിച്ച മകൻ പൊലീസ് പിടിയിൽ . വെണ്ണല സ്വദേശി അല്ലി (72) മരിച്ചതിനു പിന്നാലെയാണ് മകൻ പ്രദീപ് (45) മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിച്ചത്. അല്ലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു . അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തു. ഈ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമ്മ മരിച്ചിട്ടും സംസ്കരിക്കാൻ ആരും സഹായിക്കാത്തതിനാലാണു ഇക്കാര്യം ചെയ്യാൻ ശ്രമിച്ചത് എന്നാണ് പ്രദീപ് പൊലീസിനോടു പറഞ്ഞത്. കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അയൽക്കാരുമായി നല്ല ബന്ധത്തിലല്ല ഈ കുടുംബം. മദ്യപനായ പ്രദീപ് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നും അയൽക്കാർ പറഞ്ഞു. പ്രദീപും ഇളയ മകനും അമ്മയുമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രദീപിന്റെ മദ്യപാനവും വഴക്കും മൂലം ഭാര്യയും മൂത്ത മകനും ഭാര്യയുെട വീട്ടിലാണു താമസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.