വാഹനവകുപ്പിന്റെ യാത്രാനുമതി വാങ്ങാതെ സ്‌കുള്‍ വിദ്യാര്‍ത്ഥികളുമായി രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ടൂറിസ്റ്റ് ബസ് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ കസ്റ്റഡില്‍ എടുത്തു. നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് കൊടൈകനാല്‍ വഴി രാമക്കല്‍മേട്ടില്‍ രണ്ട് ബസുകളിലായി വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് സൂരജിന്റെ നേത്യത്വതില്‍ നടത്തിയ പരിശോധനയില്‍ ഒരു ബസിന് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലായെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് അനുമതി സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത ബസ് ടെസ്റ്റ് നടത്തി. ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഓ ആര്‍. അജികുമാര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് ശേഷമാണ് തുടര്‍യാത്രയ്ക്ക് നടത്തിയത്.
ബസില്‍ അമിതമായി ഘടിപ്പിച്ച ലൈറ്റുകള്‍, മ്യുസിക് സിസ്റ്റം എന്നിവ പരിശോധനയെ തുടര്‍ന്ന് ഒഴിവാക്കി. വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു്ം വിനോദസഞ്ചാരത്തിന് പോകുന്നതിന് ഒരാഴ്ചയ്ക്ക് മുമ്പ് ജീപിഎസ് സംവിധാനമുള്ള ബസില്‍ യാത്ര ചെയ്യുന്ന ആളുകള്‍, കുട്ടികള്‍, അദ്ധ്യാപകര്‍ എന്നിങ്ങനെയുള്ള മുഴുവന്‍ വിവരങ്ങളും മുന്‍കൂട്ടി മോട്ടോര്‍ വാഹനവകുപ്പിന് രേഖാമൂലം സ്‌കൂള്‍ അധികൃതര്‍ നല്‍കണം. ഇതിന്‍ പ്രകാരം വാഹനവകുപ്പ് അനുവദിച്ച്് നല്‍കുന്ന സര്‍ട്ടിഫിക്കേറ്റുമായി മാത്രമാണ് വിദ്യാഭ്യാസ് സ്ഥാപനങ്ങളില്‍ നിന്നും യാത്രപുറപ്പെടുവാന്‍ പാടുള്ളു. യാത്രയ്ക്ക് ആദ്യം നിശ്ചയിച്ച ബസിന് ജീപിഎസ് ഇല്ലാത്തതിനാല്‍ പുതിയ ബസ് സംഘാടകര്‍ വിളിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഈ ബസിന്റെ വിവരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കേറ്റ് വാങ്ങുവാനും സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ എടുക്കുമെന്ന് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ട്ടിയോ അറിയിച്ചു.
English Summary: motor vehicle department seized the tourist bus carrying the students
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.