28 December 2025, Sunday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 16, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025

മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

Janayugom Webdesk
തിരുവനന്തപുരം
June 20, 2023 9:52 pm

കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര മോട്ടോര്‍ വ്യവസായ നയം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ വേതനമാണ്. ആ വേതനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നും കെ പി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പെട്രോൾ — ഡീസൽ വിലവർധനവ് പിൻവലിക്കുക, അമിതമായ ഇൻഷുറൻസ്, ടാക്സ് വർധനവ് പിൻവലിക്കുക, ഓട്ടോറിക്ഷകളുടെ പുതിയ പെർമിറ്റ് സംവിധാനം പുനഃപരിശോധിക്കുക, 15 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ പൊളിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളും ഫെഡറേഷന്‍ ഉന്നയിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ സമീപത്ത് നിന്നാണ് ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്ത മാര്‍ച്ച് ആരംഭിച്ചത്. സംസ്ഥാന ഭാരവാഹികളും ജില്ലാഭാരവാഹികളും മാര്‍ച്ചിന് നേതൃത്വം നൽകി.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, നേതാക്കളായ സി പി മുരളി, ഇന്ദുശേഖരൻ നായർ, താവം ബാലകൃഷ്ണൻ, പി സുബ്രഹ്മണ്യൻ, പി കെ മൂർത്തി, എം ജി രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷന്‍ ജനറൽ സെക്രട്ടറി കെ സി ജയപാലൻ സ്വാഗതവും സംഘാടക സമിതി കൺവീനർ പട്ടം ശശിധരൻ നന്ദിയും പറഞ്ഞു.

eng­lish summary;Motor work­ers marched

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.