7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 3, 2024
December 3, 2024
December 2, 2024
December 2, 2024
November 27, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

വർക്കിങ് പ്രസിഡന്റിന്റെ മരണത്തിൽ ദുഃഖാചരണം: ക്രിസ്മസ് ആഘോഷിച്ച് കോൺഗ്രസ് കൗൺസിലർമാർ

Janayugom Webdesk
തൃശൂർ
December 25, 2021 11:11 am

കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ പിടി തോമസ് എംഎൽഎയുടെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തകരും അല്ലാത്തവരും ദുഖത്തിലിരിക്കെ ക്രിസ്മസ് ആഘോഷിച്ച് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ. കോർപ്പറേഷൻ ആസ്ഥാനത്ത് ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ മുൻ മേയറും ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലന്റെ മുറിയിലാണ് പാർലമെണ്ടറി പാർട്ടിയോഗത്തിൻറെ മുമ്പായി മുറിയലങ്കരിച്ചും നക്ഷത്രം തൂക്കിയും കേക്ക് മുറിച്ചും കൈക്കൊട്ടി പാട്ട് പാടിയും ക്രിസ്മസ് ആഘോഷിച്ചത്. മൃതദേഹം ചിതയിലെടുക്കും മുമ്പേയായിരുന്നു ആഘോഷം. മൂന്ന് ദിവസത്തേക്ക് ദുഖാചരണം പാർട്ടി നിർദേശിച്ചത് ചിലർ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് അവഗണിച്ചായിരുന്നു ആഘോഷം. പിടി തോമസിൻറെ വേർപാടിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി ദുഃഖം അനുഭവിക്കുമ്പോഴാണ് നേതാക്കളുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചത്.

ENGLISH SUMMARY:Mourning over Work­ing Pres­i­den­t’s Death: Con­gress­man Cel­e­brate Christmas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.