23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

ആദരമർപ്പിക്കാൻ ജനസാഗരം: വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി

Janayugom Webdesk
കണ്ണൂര്‍
October 2, 2022 3:31 pm

തലശ്ശേരിടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തി.മുതിര്‍ന്ന നേതാക്കല്ലെവാരുംതന്നെ ടൗണ്‍ഹാളിലുണ്ട്. കണ്ണൂരില്‍ നിന്നും തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര എത്തിയത്. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തിയിരുന്നു. മട്ടന്നൂര്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി,കൂത്തുപറമ്പ്, ആറാംമൈല്‍, വെറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം, ചുങ്കം എന്നിടവങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാം. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് റോഡിന് ഇരുവശവും നിറഞ്ഞിരുന്നത്.ടൗണ്‍ഹാളിനും പരിസരത്തുമായി പതിനായിരങ്ങളാണ് എത്തിയിട്ടുള്ളത്. തലശ്ശേരിടൗണ്‍ ഹാളില്‍ കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.