27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023

സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവനന്തപുരത്ത്‌ ക്രൂരമർദ്ദനം

Janayugom Webdesk
October 4, 2022 2:06 pm

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവനന്തപുരത്ത് വച്ച് തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റർ റൺരവിയുടെ നേതൃതത്തിൽ മർദ്ദനം നേരിട്ടു. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കമ്പം” എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം.

രാവിലെ ബഹളം കേട്ട് നാട്ടുക്കാർ സംഭവസ്ഥലത്ത് ഓടികൂടി. പിന്നെയാണ് ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമാണ് ചിത്രീകരിച്ചത് എന്ന് മനസിലായത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ ‚എൽദോ സെൽവരാജ് ‚ശ്യാം തൃപ്പുണിത്തുറ ‚ഹർഷൻ പട്ടാഴി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളുമാണ് ഈ രംഗത്തിൽ അഭിനയിച്ചത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരും ടെക്നീഷ്യൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പി ആര്‍ പി ശിവപ്രസാദ്.

Eng­lish Summary:Movie pro­duc­tion con­trollers bru­tal­ly beat­en in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.