16 December 2025, Tuesday

Related news

December 1, 2025
November 10, 2025
November 2, 2025
October 29, 2025
October 10, 2025
October 7, 2025
October 4, 2025
October 4, 2025
September 16, 2025
September 16, 2025

എംപോക്സ്: ജീനോം സീക്വൻസിങ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

Janayugom Webdesk
മലപ്പുറം
September 19, 2024 11:09 pm

എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വൻസിങ് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ, എംപോക്സ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിയതായും മന്ത്രി പറഞ്ഞു.എംപോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാൽ ആഫ്രിക്കയിൽ കണ്ടെത്തിയ 1 ബി വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാൽ വ്യാപനശേഷി മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
എംപോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണ്.

രോഗിയുടെ സമ്പർക്ക പട്ടികയിൽ 23 പേരാണുള്ളത്. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്. സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എംപോക്സിന്റെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാസ്ക് ധരിക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കഴി‌ഞ്ഞ ദിവസമാണ് സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തേതും സംസ്ഥാനത്തെ ആദ്യത്തെയും എംപോക്സ് കേസാണിത്. ഇയാള്‍ അടുത്തിടെ യുഎഇ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് യുവാവ് മഞ്ചേരിയിൽ ചികിത്സ തേടിയെത്തിയത്. പനിയും ശരീരത്തിൽ ചിക്കൻപോക്സിന് സമാനമായ രീതിയിൽ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.