13 December 2025, Saturday

എംപോക്സ് ലക്ഷണം;രാജ്യത്ത് ഒരാള്‍ ചികിത്സയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2024 8:47 pm

രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.ചികിത്സയിലുള്ള ആള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ഇന്ത്യയിലെ ആദ്യ എംപോക്സ് കേസ് ആയിരിക്കും ഇത്.ഇയാള്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് നിന്ന് വന്നയാളാണ്.ആളിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ ഐസോലേഷനിലാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.