എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷമായും പെൻഷൻ 31,000 രൂപയായും ഉയർത്തി കേന്ദ്ര സർക്കാർ. ദിവസ അലവൻസ്, അധിക പെൻഷൻ എന്നിവയും വർധിപ്പിച്ചുകൊണ്ടാണ് ഉത്തരവ് ഇറക്കിയത്. എം പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്നാണ് 1.24 ലക്ഷമായി ഉയർത്തിയത്.
ദിവസ അലവൻസ് 2000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും പരിഷ്കരിച്ചു. ഓരോ വർഷത്തിനുമുള്ള സർവീസിന് അനുസരിച്ച് ലഭിക്കുന്ന അധിക പെൻഷൻ 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.